കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വർഷത്തെ ഓണാഘോഷം അതി വിപുലമായ രീതിയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്നു

കാസർകോട്: കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വർഷത്തെ ഓണാഘോഷം വിപുലമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്നു, ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും വിവിധതരം കലാപരിപാടികൾ, വിഭവസമൃദ്ധർമായ ഓണസദ്ധ്യ തുടങ്ങിയവ പരിപാടിക്ക് മാറ്റുകൂട്ടി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എ അഷ്‌റഫ് അലിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി പ്രസിഡണ്ട് സൈമ സി എ ഉദ്ഘാടനം ചെയ്തു, സറ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷ്റഫ് കർള, സമീമ അൻസാരി, സകീന അബ്ദുല്ല, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് താഹിറ യുസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബദറുൽ മുനീർ, സി വി ജെയിംസ്, ഹനീഫ പാറ, സുകുമാർ കുതിരപ്പടി, ജമീല അഹമ്മദ്,കലാഭവൻ രാജു. പ്രേമഷെട്ടി, സിനത്ത് നസിർ, ജയന്തി,, അശ്വിനി, തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ബിജു സ്വാഗതം പറഞ്ഞു. പീതാമ്പരൻ, പി. സുഗുണ കുമാർ, ജയസൂര്യ, മനോജ് എന്നിവർ കലാ പരിപാടികൾ നിയന്ത്രിച്ചു .ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പ്രമോഷൻലഭിച്ചു സ്ഥലം മാറി പോകുന്ന മജീദ്, നാരായണ നായിക് എന്നിവർക്ക് യാത്രയപ് നൽകി.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ പ്രമുഖ വ്യവസായി യഹിയ തളങ്കര യുടെ മകൾ സാഫിറ യഹിയ മുഖ്യാതിഥിയായി പങ്കെടുത്ത് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
എം വി പത്മനാഭൻ നന്ദി പറഞ്ഞു

