മികച്ച നടനായി അല്ലു അര്‍ജുൻ, ചിത്രം റോക്കട്രി, നടിമാര്‍ ആലിയയും കൃതിയും, ഇന്ദ്രൻസിന് ജൂറി പരാമര്‍ശം

അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടൻ അല്ലു അര്‍ജുൻ (ചിത്രം ‘പുഷ്‍പ’). മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം ‘ഗംഗുഭായ് കത്തിയാവഡി’) കൃതി സനോണും (‘മിമി’). മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് ‘ഹോമി’ലൂടെ ലഭിച്ചു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ‘റോക്കട്രി: ദ നമ്പി ഇഫക്റ്റ്‍സി’നും മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ‘ഹോമി’നും മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡിന് ‘നായാട്ടി’ലൂടെ ഷാഹി കബീറും മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരം ‘മേപ്പടിയാനി’ലൂടെ വിഷ്‍ണു മോഹനും സ്വന്തമാക്കി.
ഐഎസ്‍ആര്‍ഒ മുൻ ശാസ്‍ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ‘റോക്കട്രി: ദ നമ്പി ഇഫക്ട്’ അവാര്‍ഡ് പ്രവനചത്തില്‍ ഇടംപിടിച്ചതായിരുന്നു. പ്രേക്ഷകര്‍ പ്രതീക്ഷിച്ചതു പോലെ മികച്ച ചിത്രമായ ‘റോക്കട്രി: ദ നമ്പി ഇഫക്ട്’ ഒരുക്കിയതും നായകനായതും ആര്‍ മാധവനായിരുന്നു. മികച്ച നടനുള്ള പുരസ്‍കാരത്തിനും മാധവന് പ്രതീക്ഷയുണ്ടായിരുന്നു. മികച്ച നടനുള്ള മത്സരത്തിന് പറഞ്ഞുകേട്ട ജോജു വേഷമിട്ട ‘നായാട്ടി’ന് മറ്റൊരു പുരസ്‍കാരമാണ് ലഭിച്ചത്. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാര്‍ഡ് ഷാഹി കബീര്‍ ‘നായാട്ടി’ലൂടെ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥാകൃത്തുക്കളായി ‘ഗംഗുഭായ് കത്തിയവഡി’ എന്ന ചിത്രത്തിലൂടെ സഞ്‍ജയ് ലീല ഭൻസാലിയും ഉത്കര്‍ഷനി വസിഷ്‍തയും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകൻ: നിഖില്‍ മഹാജൻ
മികച്ച ജനപ്രിയ ചിത്രം: ആര്‍ആര്‍ആര്‍
മികച്ച സിങ്ക് സൗണ്ട്: അരുണ്‍ അശോക്, സോനു കെ പി(ചവിട്ട്)
മികച്ച പശ്ചാത്തല സംഗീതം: കീരവാണി (ആര്‍ആര്‍ആര്‍)
മികച്ച ജനപ്രിയ ചിത്രം: ആര്‍ആര്‍ആര്‍
ആനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അദിതി കൃഷ്‍ണദാസ്)
മികച്ച സംഗീത സംവിധാനം: പുഷ്‍പ
മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി: കിംഗ് സോളമൻ (ആര്‍ആര്‍ആര്‍)