KSDLIVENEWS

Real news for everyone

ബേക്കൽപ്പാലം അറ്റകുറ്റപ്പണി മഴയിൽ മുടങ്ങി: പാലം തുറക്കുന്നത് രണ്ടാഴ്ച വൈകും

SHARE THIS ON

പാലക്കുന്ന് അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കി ബേക്കൽപ്പാലം തുറക്കാനുള്ള ശ്രമം ശക്തമായ മഴയിൽ മുടങ്ങി . ഇതോടെ വാഹന ഗതാഗതം പുനഃസ്ഥാപിക്കാൻ ഇനിയും രണ്ടാഴ്ചയിലേറെ കാത്തിരിക്കണമെന്നു ഐഎസിപി അധികൃതർ . ഇതു യാത്രക്കാരുടെ ദുരിതവും ഇരട്ടിയാക്കും . കാസർകോട് കാഞ്ഞങ്ങാട് കെഎസിപി തീരദേശ പാതയിലെ ബേക്കൽപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചത് 7 നാണ് . പാലത്തിന്റെ സ്പാനുകൾ ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ഉയർത്തി പഴയതു മാറ്റി പുതിയ 18 ബെയറിങ്ങുകൾ ഘടിപ്പിക്കുന്ന ജോലിയും പൂർത്തിയായി . എക്സ്പാൻഷൻ ജോയിന്റുകളുടെ പണിയാണു നടക്കുന്നത് . പഴയതു മാറ്റി നവീന രീതിയിലുള്ളവ ഘടിപ്പിക്കുന്നതാണു ജോലി .സ്പാനുകൾ കൂടിച്ചേരുന്ന സ്ഥലത്ത് കോൺക്രീറ്റ് ചെയ്യണം . കോൺക്രീറ്റ് ചെയ്ത ഭാഗത്ത് 10 ദിവസത്തിലേറെ വെള്ളം കെട്ടി നിർത്തണം . എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ പ്രവൃത്തിക്ക് തടസ്സമായി . കോൺക്രീറ്റ് ഉണങ്ങുന്ന സമയത്തു തന്നെ പാലത്തിന്റെ ഇരുവശങ്ങളിലെയും സ്ലാബുകൾ മാറ്റുന്ന ജോലി തുടരും . ബേക്കൽ കവലയിൽ നിന്നു പാലത്തിലേക്കു കടക്കുന്നിടത്തു പുഴയരികിലെ ആൽമരത്തിന്റെ വേരുകൾ പഴയ കോൺക്രീറ്റ് തുളച്ചു പാലത്തിനുള്ളിൽ കയറിയിട്ടുണ്ട് . ഓരോ നിമിഷത്തിനും പകിട്ടേകു പാലത്തിന് ഭീഷണിയാണ് . ഇതും പരിഹരിക്കണം . കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി ജോലി വേഗത്തിൽ തീർക്കാനാണ് ആലോചിക്കുന്നത് .50 ലക്ഷത്തിലേറെ രൂപയാണ് അറ്റകുറ്റപ്പണിക്കായി കെഎസ്പിടി അനുവദിച്ചത് . കൊച്ചിയിലെ സ്വകാര്യ കമ്പനിയാണു പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് . പാലം അടച്ചിട്ടതോടെ വാഹനങ്ങൾ ഇപ്പോൾ പാലക്കുന്നിൽ നിന്നു കോട്ടിക്കുളം റെയിൽവേ ഗേറ്റിലൂടെ ബേക്കൽ ജംക്ഷനിലെത്തുകയാണ് . കാഞ്ഞങ്ങാട് നിന്നുള്ള വാഹനങ്ങൾ ബേക്കൽ ജംക്ഷനിൽ നിന്നു മുതിയക്കാൽ വഴി പാലക്കുന്നിലെത്തും . ചരക്കുവാഹനങ്ങൾ കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നു തന്നെ ദേശീയപാത വഴി പകൽ നേരങ്ങളിൽ കടത്തി വിടാറുണ്ടെങ്കിലും രാത്രികളിൽ ഇതിലൂടെയാണ് പോകുന്നതെന്നു പരിസരവാസികൾ പറയുന്നു . പാലത്തിന്റെ പണി വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!