പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസെടുക്കണം: ഡിവൈഎഫ്‌ഐ

കാസര്‍കോട് : വിദ്യാനഗര്‍ ചാലയിലെ പ്രവാസിയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കാസറഗോഡ് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.രാജേഷിനെതിരെ പ്രരണക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്‌എൈ കാസറഗോഡ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. മണല്‍ കടത്തുകാരനായ മുസ്ലീം ലീഗ് നേതാവിന്റെ താല്‍പര്യമനുസരിച്ചു കള്ളകേസെടുത്ത് പിഡിപ്പിച്ച വിദ്യാനഗര്‍ ചാലക്കുന്നിലെ രാഹുല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അച്ഛനോടൊപ്പം സ്റ്റേഷനില്‍ എത്തിയ രാഹുലിനെ പോലീസ് ഇന്‍സ്‌പെക്ടര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വീടുകാര്‍ കണ്ടതിനാലാണ് ആശുപത്രിയിലെത്തിക്കനായത്.

