KSDLIVENEWS

Real news for everyone

ജോസിനെ മുന്നണിയിലെടുക്കാം ; പക്ഷേ യുഡിഎഫിനെ തള്ളിപ്പറയണമെന്ന നിലപാടിൽ ; സി പി ഐ

SHARE THIS ON

ജോസ് കെ. മാണിയെ മുന്നണിയില്‍ എടുക്കേണ്ടെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോയി സി.പി.ഐ. യു.ഡി.എഫിനെ തള്ളിപ്പറഞ്ഞും ബി.ജെ.പി പോലുള്ള ഉള്ള വര്‍ഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാല്‍ ജോസ് കെ. മാണിയുമായി സഹകരണമാകാമെന്നാണ് സി.പി.ഐ നിലപാട്. പാര്‍ട്ടി നിലപാട് മുന്നണി നേതൃത്വത്തെ സി.പി.ഐ അറിയിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് അവസാനിക്കും.

ജോസ് കെ. മാണിയെ ഇടത് മുന്നണിയുടെ ഭാഗമാക്കേണ്ടെന്ന മുന്‍ നിലപാടില്‍ നിന്ന് സി.പി.ഐ പിന്നോട്ട് പോകുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ജോസ് കെ. മാണിയുമായി പ്രാദേശികതലത്തില്‍ സഹകരണം ആകാമെന്ന് സംസ്ഥാന എക്സിക്യൂട്ടീവില്‍ അഭിപ്രായമുയര്‍ന്നു.എന്നാല്‍ ഈ ഘട്ടത്തില്‍ അവരുമായി മുന്നണി എന്ന നിലയില്‍ ചര്‍ച്ചയോ വേദി പങ്കിടലോ പാടില്ല. അങ്ങനെ വേണമെങ്കില്‍ അതിനുമുമ്ബ് യുഡിഎഫ് രാഷ്ട്രീയത്തെ പൂര്‍ണമായും ജോസ് കെ. മാണി തള്ളി പറയണമെന്നാണ് സി പി ഐ നിലപാട്.

എന്തുകൊണ്ട് യു.ഡി.എഫ് വിട്ടു എന്ന കാര്യവും അവര്‍ വ്യക്തമാക്കണം. മാത്രമല്ല ബി.ജെ.പി പോലുള്ള വര്‍ഗീയ കക്ഷികളുമായി ചേരില്ലെന്നും അവര്‍ നിലപാട് പ്രഖ്യാപിക്കണം. എങ്കില്‍ മാത്രമേ ജോസ് കെ മാണിയുമായി മുന്നണി ബന്ധം പാടുള്ളൂ എന്നാണ് സി.പി.ഐയുടെ അഭിപ്രായം. ഇക്കാര്യം മുന്നണി യോഗത്തെ അറിയിക്കാനും സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനമായി. 29 ന്‌ ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സി.പി.ഐ നിലപാട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!