KSDLIVENEWS

Real news for everyone

പ്ലസ്ടുക്കാര്‍ക്ക് ഇന്ത്യൻ റെയില്‍വേയില്‍ വമ്ബൻ അവസരങ്ങള്‍; 3,445 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം; യോഗ്യതയും മാനദണ്ഡങ്ങളുമറിയാം

SHARE THIS ON

ഇന്ത്യൻ റെയില്‍വേയുടെ ഭാഗമാകാൻ സുവർണാവസരം. ടിക്കറ്റ് ക്ലാർക്ക് , അക്കൗണ്ട്‌ ക്ലാർക്ക് , ജൂനിയർ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

3,445 ഒഴിവുകളാണുള്ളത്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഒക്ടോബർ 20 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി.

അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് – 361, ടിക്കറ്റ് ക്ലർക്ക്-2,022, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്- 980, ട്രെയിൻസ് ക്ലർക്ക്- 72 എന്നിങ്ങനെയാണ് ഒഴിവുകള്‍. 18-നും 36-നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടിക വിഭാഗക്കാർക്കും വനിതകള്‍ക്കും 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.rrbchennai.gov.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!