KSDLIVENEWS

Real news for everyone

ജില്ലയിലെ വിനോദ സഞ്ചാരമേഖലയിൽ അനന്തസാധ്യതകൾ പ്രദാനം ചെയ്യുന്ന മൊഗ്രാൽ പുഴയോരം സഞ്ചാരികളെ മാടിവിളിക്കുന്നു

SHARE THIS ON

കുമ്പള:ജില്ലയിലെ വിനോദസഞ്ചാരമേഖലയിൽ അനന്തസാധ്യതകൾ പ്രദാനംചെയ്യുന്നതാണ് മൊഗ്രാൽ പുഴയോരവും കടലോരവും. കോവിഡ് മഹാമാരിക്ക് മുമ്പ് വൈകുന്നേരങ്ങളിലും ഞായറാഴ്ചകളിലും ധാരാളംപേർ പ്രകൃതിയുടെ മനോഹരമായ ഈ തീരത്തെത്താറുണ്ടായിരുന്നു. മൊഗ്രാലിലെ വിവിധ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മൂന്ന്‌ കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നു നാങ്കി മുതൽ കൊപ്പളംവരെയുള്ള തീരം.
ഒരു കാലത്ത് രാപകൽ ഭേദമെന്യേ കടത്തുകാരന്റെ കെസ്സ് പാട്ടുകൾ കേട്ട് കോരിത്തരിച്ച മണ്ണായിരുന്നു മൊഗ്രാൽ. നിറയെ മീനും നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യവുംകൊണ്ട് തുറമുഖസമാനമായൊരു ഭൂതകാലം ഈ തീരത്തിന് അയവിറക്കാനുണ്ട്.

ജലഗതാഗതം, റോഡ് ഗതാഗതത്തിന് വഴിമാറികൊടുത്തപ്പോൾ മൊഗ്രാൽ തീരത്തിന് എല്ലാം നഷ്ടപ്പെടുകയായിരുന്നു. വരുംകാലത്തെ മുന്നിൽക്കണ്ട് ഭാവനാപൂർണമായ നടപടികളിലൂടെ മൊഗ്രാൽ പുഴയോരവും കടലോരവും വിനോദ സഞ്ചാര വികസനത്തിലൂടെ മാറ്റിയെടുക്കാൻ കഴിയും.

കിലോമീറ്ററുകൾ മാത്രം അകലെയുള്ള തടാകക്ഷേത്രമായ അനന്തപുരം പദ്മനാഭക്ഷേത്രവും, നൂറ്റാണ്ടുകൾ പഴക്കമുള്ള ബേള ക്രിസ്തീയ ദേവാലയവും, പുത്തിഗെയിലെ കിദൂർ പക്ഷിസങ്കേതവും, ആരിക്കാടി കോട്ടയും വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നു. നാടിന്റെ ചരിത്രവും പാരമ്പര്യവും പരിചയപ്പെടാനും ആരോഗ്യ പരിപാലനത്തിനുള്ള തനതുരീതികൾ പരീക്ഷിച്ചുനോക്കാനും സാഹചര്യമൊരുക്കണം. ബോട്ട് ജെട്ടിയും വിശ്രമകേന്ദ്രങ്ങളും പുതിയ അനുഭവമാകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!