KSDLIVENEWS

Real news for everyone

നീലേശ്വരത്ത് വീട് പൊളിക്കുന്നതിനിടെ സ്ഫോടനം : ഒരാൾക്ക് പരിക്ക്

SHARE THIS ON

നീലേശ്വരം: നീലേശ്വരം കുഞ്ഞിപ്പുളിക്കാലിൽ ആൾതാമസമില്ലാത്ത വീട് കരാറുകാർ പൊളിക്കുന്നതിനിടെ ബോംബ്‌ സ്ഫോടനം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. 25 വർഷത്തോളമായി ആൾത്താമസമില്ലാതിരുന്ന കുഞ്ഞിപ്പുളിക്കാൽ സ്വദേശിനിയും വർഷങ്ങളായി മംഗളൂരുവിൽ താമസക്കാരിയുമായ സ്ത്രീയുടെ വീട്ടിലാണ് സ്ഫോടനമുണ്ടായത്.വീട് പൊളിക്കാൻ ഇവർ കരാർ നൽകിയതായിരുന്നു. ജോലിയിൽ ഏർപ്പെട്ട പള്ളിക്കരയിലെ കനക്കര നാരായണന്‌ (60) ആണ്‌ പരിക്കേറ്റത്‌. വീടിന്റെ ചുമരിന്‌ മുകളിൽനിന്ന്‌ കിട്ടിയ വസ്തു വലിച്ചെറിഞ്ഞപ്പോൾ തെങ്ങിൽ തട്ടി ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.

നാരായണന് കാലിന് നാല് തുന്നലുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വീടിന്‌ അര കിലോ മീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.

സ്റ്റീൽബോംബ് ആണെന്നാണ് സംശയം. സംഭവമറിഞ്ഞ് നീലേശ്വരം എസ്.ഐ. വി.മോഹനനും സംഘവും സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!