KSDLIVENEWS

Real news for everyone

കർഷകരെ കണ്ണീര് കുടിപ്പിച്ച് കാട്ടാനക്കൂട്ടം വീണ്ടും വിളയാട്ടം തുടരുന്നു.
വ്യാപകമായി കൃഷിയും കണ്ണിൽ കണ്ടെതെല്ലാം നശിപ്പിച്ച് കൊണ്ടിരിക്കുന്നു

SHARE THIS ON

മുള്ളരിയ കർഷകരെ കണ്ണീര് കുടിപ്പിച്ച് കാട്ടാനക്കൂട്ടം വിളയാട്ടം തുടരുന്നു . കൊട്ടംകുഴി , മൂടയംവീട് , കയ പ്രദേശങ്ങളിലാണ് ആനകൾ നാശം വിതച്ചു കൊണ്ടിരിക്കുന്നത് . ചെറിയ വനത്തിനുള്ളിൽ ഇരുപതോളം ആനകളാണ് ഉള്ളത് . അവ പല കൂട്ടങ്ങളായും ഒറ്റയായും ഇറങ്ങി കൃഷി നശിപ്പിക്കുകയാണ് . തെങ്ങ് , കമുക് , വാഴ തുടങ്ങി കണ്ണിൽ കണ്ടതെല്ലാം തകർക്കുന്നു . നേരത്തെ ഉണ്ടായിരുന്ന ആനകൾക്കൊപ്പം മുളിയാർ വനത്തിൽ നിന്നു 2 ദിവസം മുൻപ് ഓടിച്ചു വിട്ട ആനകളും ചേർന്നതോടെ നാട്ടുകാർ പൊറുതി മുട്ടിയിരിക്കുകയാണ് . കാട്ടാന ശല്യമുണ്ടായ പ്രദേശങ്ങൾ എൻ.എ. നെല്ലിക്കുന്ന് എംഎൽഎ , ഡിഎഫ്ഒ പി.കെ. അനൂപ് കുമാർ , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ . വാരിജാക്ഷൻ തുടങ്ങിയവർ സന്ദർശിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!