ഖത്തറില്‍ 254 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
269 പേർക്ക് രോഗ മുക്തിയും
ദോഹ : ഖത്തറില്‍ 254 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്.
269 പേര്‍ കൂടി സുഖം പ്രാപിച്ചു. 9032 പേരില്‍ നടത്തിയ പരിശോധനയിലാണ് 254 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2868 ആയി ഉയര്‍ന്നു. 34 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
269 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,27,868 ആയി.
കോവിഡ് പരിശോധനക്ക് ഇതുവരെ വിധേയമായവരുടെ എണ്ണം 9,27,580 ആയി.