സൗദിയിൽ കോവിഡ് മൂലം 17 മരണം
395 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു
റിയാദ്: കോവിഡ് ബാധിച്ച് 17 പേര്‍ ഇന്ന് സൗദി അറേബ്യയില്‍ മരിച്ചു. 395 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 417 പേര്‍ കോവിഡ് മുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 344,552 പോസിറ്റീവ് കേസുകളില്‍ 330,995 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5281 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.
രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8276 പേരാണ്. അതില്‍ 788 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 85. യാംബു 42, റിയാദ് 37, മക്ക 32, ഹുഫൂഫ് 19, ജിദ്ദ 14, മുബറസ് 13, ഖമീസ് മുശൈത്ത് 9, ഹാഇല്‍ 9, ദമ്മാം 8, ബുറൈദ 7, ത്വാഇഫ് 7, ബല്ലസ്മര്‍ 7, ജീസാന്‍ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം