KSDLIVENEWS

Real news for everyone

മലപ്പുറത്ത് ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

SHARE THIS ON

മലപ്പുറം: മുന്നിയൂര്‍ പടിക്കലില്‍ ദേശീയപാതയില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.കോട്ടക്കല്‍ പടപ്പറമ്ബ് പാംഗ് സ്വദേശികളായ റനീസ് (19), എം.ടി. നിയാസ് (19), എന്നിവരാണ് മരിച്ചത്.


കഴിഞ്ഞദിവസം രാത്രി പതിനൊന്നിനായിരുന്നു അപകടം. മലപ്പുറം-കോഴിക്കോട് ദേശീയപാതയില്‍ പുതുതായി നിര്‍മിച്ച നാലുവരി പാതയില്‍ നിന്ന് പടിക്കലില്‍ സര്‍വീസ് റോഡിലേക്ക് സ്ഥാപിച്ച കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വെളിച്ചം കുറവായതിനാല്‍ ഡിവൈഡര്‍ കണ്ടിരിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും നിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!