കാസർകോട് ഉപജില്ലാ സ്കൂൾ കലോത്സവം നാളെ തുടങ്ങും

പൊയിനാച്ചി: കാസർകോട് ഉപജില്ലാസ്കൂൾ കലോത്സവം 25 മുതൽ 30 വരെ തെക്കിൽപ്പറമ്പ് ഗവ. യു.പി. സ്കൂളിൽ നടക്കും. 25, 26 തീയതികളിൽ സ്റ്റേജിതര മത്സരങ്ങളും 28, 29, 30 തീയതികളിൽ സ്റ്റേജ് മത്സരങ്ങളും അരങ്ങേറും. ഉപജില്ലയിലെ 115 വിദ്യാലയങ്ങളിൽനിന്നായി 6000 കുട്ടികൾ പങ്കെടുക്കും. അറബിക്, സംസ്കൃതം ഉൾപ്പെടെ 300 ഇനങ്ങളിൽ 13 വേദികളിലായാണ് മത്സരം. 28-ന് വൈകീട്ട് നാലിന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും.

