KSDLIVENEWS

Real news for everyone

മൂന്ന് മാസത്തിനിടെ ഇസ്രായേലിന് 101.5 മില്യണ്‍ ഡോളറിന്‍റെ സൈനിക സഹായം നല്‍കി ജര്‍മനി

SHARE THIS ON

ബെർലിൻ: ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ക്രൂരതയില്‍ ലോക വ്യാപക വിമർശനം ഉയരുന്നതിനിടെ ഇസ്രയേലിന് സൈനിക പിന്തുണ നല്‍കി ജർമനി.

അനഡോലു വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച്‌ റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇസ്രായേലിനായി 94 മില്ല്യണ്‍ യൂറോ അതായത് 101.5 ദശലക്ഷം ഡോളർ വിലമതിക്കുന്ന സൈനിക ഉപകരണങ്ങളും ആയുധങ്ങളും നല്‍കാൻ അംഗീകാരം നല്‍കിയതായി ജർമ്മൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പാർലമെന്റില്‍ പ്രതിപക്ഷ പാർട്ടി ഉന്നിച്ച ചോദ്യത്തിന് മറുപടി നല്‍കവെയാണ് ഇക്കാര്യം പുറത്തായത്. രണ്ടു ഘട്ടങ്ങളിലായാണ് ഇത്രയും വലിയ തുകയുടെ ആയുധങ്ങള്‍ അനുവദിച്ചത്.

ജർമ്മൻ നിർമ്മിത ആയുധങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുമെന്ന് ഇസ്രായേലില്‍ നിന്നും രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതിന് ശേഷമാണ് സൈനിക ഉപകരണങ്ങളും ആയുധങ്ങളും കൈമാറുന്നത് പുനരാരംഭിച്ചതെന്ന് റിപ്പോർട്ടില്‍ പറയുന്നുണ്ട്. അതേസമയം ഗസ്സയിലെ വംശഹത്യയെ സഹായിക്കുന്നുവെന്നാരോപിച്ച്‌ നിക്കരാഗ്വ ജെർമനിക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ മാർച്ചില്‍ ഇസ്രായേലിലേക്കുള്ള ആയുധ വിതരണം നിർത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ ലൈസന്‍സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിര്‍ത്തിവച്ചുവെന്ന വാര്‍ത്ത ജർമനി നിഷേധിച്ചിരുന്നു. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിരോധിച്ചിട്ടില്ലെന്നും ഭാവിയിലും അതുണ്ടാകില്ലെന്നുമായിരുന്നു സാമ്ബത്തിക മന്ത്രാലയം അറിയിച്ചത്.

അതേസമയം ഇസ്രായേലിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ജർമനി നല്‍കുന്ന പിന്തുണ ആഗോളതലത്തില്‍ വിമർശിക്കപ്പെടുന്നുണ്ട്. ആഗോളതലത്തില്‍ ജർമനിയുടെ വിശ്വാസ്യതയെ തകർക്കുന്നതും ഒറ്റപ്പെടുത്തുന്നതുമായ നടപടിയാണിതെന്നാണ് വിമർശകരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!