KSDLIVENEWS

Real news for everyone

കാസറഗോഡിന്റെ പെരുമ കേട്ട എഴുത്തുകാരൻ സുറാബിന്റെ എന്റെ കവിതകൾ എന്ന പുസ്തകം പ്രകാശനംചെയ്തു-സന്ദേശം ലൈബ്രറി കേരള ശാസ്ത്ര സാഹിത്യപരിഷത്ത്

SHARE THIS ON

………..
ചൗക്കി സന്ദേശം സംഘടനാ & ഗ്രന്ഥാലയം, ശാസ്ത്ര സാഹിത്യ പരിഷത്ത് കാൻ ഫെഡ്, നെഹ്‌റു യുവക് കേന്ദ്ര എന്നിവയുമായി ചേർന്നുകൊണ്ട് കാസറഗോഡിന്റെ പ്രിയ എഴുത്തുകാരൻ സുറാബിന്റെ “എന്റെ കവിതകൾ ” എന്ന പുസ്തകം കാസറഗോഡ് സാഹിത്യ വേദി സെക്രട്ടറി അഷ്റഫലി ചേരങ്കൈ കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും കവിയുമായ എം.പി. ജിൽ ജിൽ നു നൽകി പ്രകാശനം ചെയ്തു ചടങ്ങിൽ കവി സുറാബിനെ സന്ദേശം സംഘടനക്കുവേണ്ടി ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറിട്ടറി കെ.ബാലകൃഷ്ണൻആദ രിച്ചു. സുറാബിന്റെ എന്റെ കവിതകൾ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടന്നു. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻചടങ്ങ് ഉദ്ഘാടനം ചെയ്തു.
സുറാബിന്റെ മുപ്പത്തി ഏഴാമത്തെ ഈ പുസ്തകത്തിൽ 270 കവിതകൾ ഉണ്ട്. കഴിഞ്ഞ 40 വർഷക്കാലം പ്രവാസ ജീവിതം നയിച്ച അബൂബക്കർ അഹമ്മദ് എന്ന സുറാബ് നീലേശ്വരം സ്വദേശിയാണ്. കഥ, കവിത, നോവൽ എന്നീ വിവിധ സാഹിത്യ മേഖല കളിൽ മുപ്പതിലേറെ പുസ്തകങ്ങൾ എഴുതിയ സുറാബിന് കവിതക്ക് മഹാകവി കുട്ടമത്ത് അവാർഡ്, കഥയ്ക്ക് കമലാ സുരയ്യ അവാർഡ്, നോവലിന് കൈരളി ബുക്ക് സ്അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
കവിയും എഴുത്തുകാരനുമായ എരിയാൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. കെ.വി. മുകുന്ദൻ മാസ്റ്റർ രാജേഷ് മാസ്റ്റർ,, കെ.കെ.അബ്ദു , എം.എ. നജീബ്, മുഹമ്മദ് സഹദ് നെഹ്റു യുവക് കേന്ദ്ര , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി കെ.ബാലകൃഷ്ണൻ, ഹമീദ് കാവിൽ, ഹനീഫ കടപ്പുറം, ഉണ്ണികൃഷ്ണൻ അണിഞ്ഞ, എം.പി. ജിൽ ജിൽ, സിദ്ധിക് എരിയാൽ , സലാം കുന്നിൽ, എറമ്പുറം മുഹമ്മദ്, സലിം.എം ആയിഷത്ത് അസൂറ.യുസഫ് കെൽ.എന്നിവർ ചർച്ച നയിച്ചു. തുടർന്ന് സുറാബ് മറുപടി പ്രസംഗം നടത്തി , പ്രവാസ ലോകത്തെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. പ്രവാസ ലോകത്തെ അനുഭവങ്ങളാണ് എന്നെ സാഹിത്യ ലോകത്ത് എത്തിച്ചതെന്ന് കവി പറഞ്ഞു.
മലയാളം – കന്നഡ എഴുത്തുകാരി സർവ്വ മംഗള പുണിഞ്ചിത്തായ മുഖ്യാതിഥിയായിരുന്നു. ഡോ : അബ്ദുൾ സത്താർ എഴുതിയ പുലർകാല ചിന്തകൾ എന്ന പുസ്തകം ചടങ്ങിൽ പരിചയപ്പെടുത്തി. ഇംഗ്ലീഷ് സാഹിത്യത്തിൽ കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ മൊഗ്രാൽ പുത്തൂർ സ്വദേശി ഡോ: റുഖിയയെ ചടങ്ങിൽ ആദരിച്ചു
സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും കാസർകോട് ജില്ലാ ബസ്സ് അസോസിയേഷൻജില്ലാ ട്രഷറർ പി.എ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ സ്വാഗതവും സന്ദേശം സെക്രട്ടറി എസ്.എച്ച്. ഹമീദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!