മംഗളൂരുവിനടുത്ത് വിവാഹ ചടങ്ങിനെത്തിയ നാലുപേര്‍ മുങ്ങി മരിച്ചു

മംഗളൂരു ; നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ മൂഡബിദ്രി ശാംഭവി പുഴയില്‍ സ്ത്രീയുള്‍പ്പെടെ നാലുപേര്‍ ചൊവ്വാഴ്ച വൈകുന്നേരം മുങ്ങിമരിച്ചു. ബജ്‌പെ സ്വദേശികളായ രവി (30), സുഭാഷ്(19), വാമഞ്ചൂര്‍ സ്വദേശികളായ ഹര്‍ഷിത(20), നിഖില്‍(18) എന്നിവരാണ് മരിച്ചത്.
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ പുഴയുടെ ആഴവും കയവുമറിയാതെ കുളിക്കാന്‍ ഇറങ്ങിയതാണ് അപകടത്തില്‍ കലാശിച്ചത്. മൂഡബിദ്രി പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

