KSDLIVENEWS

Real news for everyone

വിജയിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വാണിംഗ് നല്‍കുന്നു; കെ മുരളീധരന്‍

SHARE THIS ON

തിരുവനന്തപുരം: ചേലക്കരയില്‍ ബിജെപിയുടെ വോട്ട് വര്‍ദ്ധിച്ചത് ഗൗരവത്തോടെ കാണണമെന്ന് കെ മുരളീധരന്‍. വിജയിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വാണിംഗ് ആണെന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയില്‍ കോണ്‍ഗ്രസ് കാര്യമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അതിനനുസരിച്ചുള്ള ഫലം ലഭിച്ചില്ല. ദൗര്‍ബല്യങ്ങള്‍ പരിശോധിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു.

പാലക്കാട്ടെ വന്‍ വിജയത്തിന് ശക്തമായ ഭരണവിരുദ്ധ വികാരവും കാരണമാണ്.പാലക്കാട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും നഗരസഭയ്ക്കെതിരെയും ഉണ്ടായ ഭരണവിരുദ്ധ വികാരമാണ് വോട്ടായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!