KSDLIVENEWS

Real news for everyone

കൊച്ചിയിൽ വൻ ലഹരിവേട്ട; രണ്ടു കോടിയുടെ ഹാഷിഷ് ഓയിൽ പിടിച്ചു, സ്ത്രീയടക്കം 4 പേർ അറസ്റ്റിൽ

SHARE THIS ON

കൊച്ചി: കൊച്ചിയിൽ രണ്ടുകോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി സ്ത്രീ അടക്കം നാലുപേർ പിടിയിൽ. ആന്ധ്രയിൽ നിന്നും ലഹരി മരുന്ന് കൊണ്ടുവന്ന രണ്ട് ഒഡീഷ സ്വദേശികളും വാങ്ങാൻ എത്തിയ രണ്ടു മലയാളികളുമാണ് പിടിയിലായത്. സംഘത്തിലെ പ്രധാനിക്കുവേണ്ടി എക്സൈസ് അന്വേഷണം ആരംഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി മട്ടമ്മലിലെ ലോഡ്ജിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.

രണ്ട് കിലോയിലേറെ ഹാഷിഷ് ഓയിലാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഒഡിഷ സ്വദേശികളായ സമരമുതലി, സുനമണി എന്നിവരാണ് ആന്ധ്രയിൽ നിന്നും ഹാഷിഷ് ഓയിൽ കൊണ്ടുവന്നത്. കേരളത്തിൽ വിൽപന നടത്തുന്നതിനായാണ് കൊച്ചി പെരുമ്പടപ്പ് സ്വദേശികളായ അശ്വിൻ ജോയ്, ശ്രീരാജ് എന്നിവർ ഇത് വാങ്ങാൻ എത്തിയത്.

രാജ്യാന്തര മാർക്കറ്റിൽ രണ്ടു കോടിയിലേറെ വില വരുന്നതാണ് പിടികൂടിയ ലഹരി മരുന്ന്. ഇത് ആദ്യമായല്ല ഇവർ ലഹരിഇടപാടിനായി എത്തുന്നത് എന്നാണ് വിവരം. പിടികൂടിയവരുടെ മൊബൈൽ ഫോൺ അടക്കം പരിശോധിച്ചതിൽ നിന്നും നേരത്തെയും പലതവണ പണമിടപാടുകൾ നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തമായി. ലഹരി വാങ്ങുന്നതിനായി കൊച്ചി സ്വദേശികളെ അയച്ച സംഘത്തിലെ പ്രധാനിക്കുവേണ്ടി എക്സൈസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!