KSDLIVENEWS

Real news for everyone

ലീഗ് കപ്പ് സെമിയിൽ മാഞ്ചസ്റ്റർ ഡാർബി

SHARE THIS ON

ലീഗ് കപ്പ് സെമി ഫൈനലില്‍ ഇത്തവണ ഒരു ആവേശ പോരാട്ടമാകും നടക്കുക. രണ്ട് മാഞ്ചസ്റ്റര്‍ ടീമുകളും ആണ് ഫൈനല്‍ തേടി നേര്‍ക്കുനേര്‍ വരിക. ജനുവരി ആദ്യ വാരം നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാകും മത്സരം നടക്കുക്ക. രണ്ടാഴ്ച മുമ്ബ് ഇരു ടീമുകളും പ്രീമിയര്‍ ലീഗില്‍ നേര്‍ക്കുനേര്‍ വന്നിരുന്നു.

അന്ന് ഗോള്‍ രഹിത സമനിലയില്‍ ആണ് കളി അവസാനിച്ചത്. രണ്ട് ടീമുകളുന്‍ ഗംഭീര ഫോമിലാണ് ഉള്ളത് എന്നതു കൊണ്ട് തന്നെ മികച്ച ഒരു മത്സരം കാണാന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആയേക്കും. എവര്‍ട്ടണെ തോല്‍പ്പിച്ച്‌ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗ് കപ്പ് സെമിയില്‍ എത്തിയത്‌. ആഴ്സണലിനെ തോല്‍പ്പിച്ച്‌ ആയിരുന്നു സിറ്റിയുടെ വരവ്. രണ്ടാം സെമിയില്‍ സ്പര്‍സും ചാമ്ബ്യന്‍ഷിപ്പ് ക്ലബായ ബ്രെന്റ്ഫോര്‍ഡും ആണ് ഏറ്റുമുട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!