വിദേശ ഉംറ തീര്‍ത്ഥാടകരുടെ വരവ് സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു…..

റിയാദ് : വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകരുടെ വരവ് താൽകാലികമായി നിർത്തിവെച്ചതായി ഹജ്ജ് , ഉംറ സൗദി ദേശീയ സമിതി അധ്യക്ഷൻ മാസിൻ ദറാർ അറിയിച്ചു . ജനിതക മാറ്റം സംഭവിച്ച കൊവിഡിനെതിരായ മുൻകരുതലായി അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ച സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി . ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരും . ഈയാഴ്ച ഉംറക്ക് വരാൻ നിശ്ചയിച്ചിരുന്നവർക്ക് വിമാന സർവിസ് പുനരാരംഭിച്ച ശേഷം വരാനാകുമെന്നും അതിനുള്ള നടപടികൾ ഉംറ ഏജൻസികളുടെ സഹകരണത്തോടെ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി . നിലവിൽ വിദേശത്തുനിന്നെത്തിയ 300 ഓളം ഉംറ തീർഥാടകർ മക്കയിലുണ്ട് .

