പൊതുസമൂഹത്തിൽ നന്മകൾ അടയാളപ്പെടുത്തിയവരെ ആദരിക്കാൻ മുന്നോട്ടുവരുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനം അഭിനന്ദനാർഹം, ഷാഹുൽ തങ്ങൾ മാളിക

കുമ്പള: സമൂഹ മധ്യേ നന്മകൾ അടയാളപ്പെടുത്തിയവ രെ ആദരിക്കാൻ മുന്നോട്ടുവരുന്ന സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രവർത്തനങ്ങൾക്ക് വർത്തമാന കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്നും അത് അഭിനന്ദനാർഹവു മാണെന്നും സാമൂഹിക പ്രവർത്തകൻ സയ്യിദ് ഷാഹുൽ തങ്ങൾ മാളിക അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച മൊഗ്രാൽ കൊപ്പളത്തെ മുഹമ്മദ് ആഷിറിനും ഓൺലൈൻ മാധ്യമ രംഗത്ത് മികച്ച സേവനം അടയാളപ്പെടുത്തിയ ഹമീദ് മൊഗ്രലിനും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഏർപ്പെടുത്തിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉപഹാരം സമർപ്പിച്ചു സംസാരിക്കായിരുന്നു തങ്ങൾ.
ആരിക്കാടി കെ പി റിസോർട്ടിൽ നടന്ന ചടങ്ങിൽ കുമ്പള അക്കാദമി ചെയർമാൻ ഖലീൽമാസ്റ്റാർ അധ്യക്ഷത വഹിച്ചു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.
ബി എൻ മുഹമ്മദലി, കുമ്പള അക്കാദമി പ്രിൻസിപ്പൽ ശിവനന്തൻ, നാഫി, കാദർ കറാമ എന്നിവർ പെന്നാടയും സ്നേഹ സമ്മാനവും സമർപ്പിച്ചു.
ചടങ്ങിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂർ, നസീമ കൊടിയമ്മ, എ കെ ആരിഫ്, വി പി അബ്ദുൽഖാദർ, അബ്ബാസ് കൊടിയമ്മ, ഹമീദ് കൊയ്പ്പാടി. ഫസൽ പേരാൽ. ബൽക്കീസ് മൊഗ്രാൽ, ഹിനാസ് ഫവാസ്, നസീറ കാലിദ്, ജമീല. റിസ്വാവാന നൗഷാദ്.നാഫിയഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു

