മുംബൈയെ സമനിലയിൽ തളച്ച് ചെന്നൈ

ബംബോലിം: ഐഎസ്‌എല്ലില്‍ ശക്തരായ മുംബൈ സിറ്റി എഫ്‌സിയെ ചെന്നൈയിന്‍ എഫ്‌സി സമനിലയില്‍ തളച്ചു. ജിഎംസി സ്റ്റേഡിയത്തില്‍ പന്തുതട്ടിയ ഇരുപക്ഷവും ഓരോ ഗോള്‍ വീതമടിച്ചാണ് പിരിഞ്ഞത്. ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ചെന്നൈയിന്‍ സമനില പിടിച്ചെടുത്തത്. ബര്‍ത്തലോമ്യ ഓഗ്ബച്ചെ മുംബൈയ്ക്ക് വേണ്ടിയും എസ്മായേല്‍ ഗോണ്‍സാല്‍വസ് പെനാല്‍റ്റിയിലൂടെ ചെന്നൈയ്ക്ക് വേണ്ടിയും ഗോള്‍ കണ്ടെത്തി.
സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ മുംബൈയുടെ പ്രഥമ സ്ഥാനത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. 13 മത്സരങ്ങളില്‍ 9 ജയവുമായി 30 പോയിന്റ് മുംബൈക്കുണ്ട്. രണ്ടാമതുള്ള എടികെ മോഹന്‍ ബഗാന്‍ 24 പോയിന്റ് മാത്രമാണ് അവകാശപ്പെടുന്നത്.

