നേരിയ ആശ്വാസം; 3 ദിവസത്തിനുശേഷം രാജ്യത്ത് കോവിഡ് കേസുകൾ 3 ലക്ഷത്തിൽ താഴെ; 24 മണിക്കൂറിനിടെ 2,55,874 പേർക്ക് കോവിഡ്

ന്യൂഡൽഹി ∙ മൂന്നു ദിവസത്തിനു ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്നു ലക്ഷത്തിൽ താഴെയെത്തി. 24 മണിക്കൂറിൽ 2,55,874 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തേതിലും 16.39 ശതമാനം കുറവാണിത്. 20.75 ശതമാനമായിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എങ്കിൽ ഇന്ന് 15.52 ശതമാനത്തിലേക്കു താഴ്ന്നു.
614 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,90,462. നിലവിൽ 22,36,842 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 2,67,753 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,70,71,898 ആയി. 93.15 ശതമാനമാണ് രോഗമുക്തി നിരക്ക്.

