KSDLIVENEWS

Real news for everyone

രാഷ്ട്രപതിയുടെ പോലീസ്‌ മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 18 പേര്‍ക്ക് അംഗീകാരം

SHARE THIS ON

ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് രണ്ട് പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേരുമാണ് മെഡലിന് അർഹരായത്. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവും എഡിജിപി ഗോപേഷ് അഗർവാളുമാണ് വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയത്


ഐ.ജി. എ അക്ബർ, റിട്ട. എസ്.പി. ആർ.ഡി അജിത്, എസ്.പി. വി.സുനിൽകുമാർ, എ.എസ്.പി. വി. സുഗതൻ, എ.സി.പി. ഷീൻ തറയിൽ, ഡിവൈ.എസ്പിമാരായ സുനിൽകുമാർ സി.കെ, സലീഷ് എൻ.എസ്, ഇൻസ്പെക്ടർ ജ്യോതീന്ദ്ര കുമാർ പി, സബ് ഇൻസ്പെക്ടർമാരായ രാധാകൃഷ്ണപിള്ള എ.കെ, ബി. സുരേന്ദ്രൻ, എ.എസ്.ഐ. മിനി.കെ എന്നിവർ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ സ്വന്തമാക്കി.

അഗ്നിശമന വിഭാഗത്തിൽ വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറും സ്തുത്യർഹ സേവനത്തിന് എൻ ജിജി, പി പ്രമോദ്, എസ് അനിൽകുമാർ, അനിൽ പി മണി എന്നവരും മെഡലിന് അർഹരായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!