KSDLIVENEWS

Real news for everyone

അമ്മയുടെയും മകളുടേയും ആത്മഹത്യ: പ്രതിയെ തിരുവനന്തപുരത്തെത്തിച്ചു

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു.

ഇന്നലെ രാത്രിയാണ് ട്രെയിൻ മാർഗം ഇയാളെ പൂന്തുറ പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ആത്മഹത്യക്ക് പിന്നാലെ വിദേശത്തേക്ക് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കമലേശ്വരം സ്വദേശിനി സജിതയും മകള്‍ ഗ്രീമയും സയനൈഡ് കഴിച്ച്‌ ആത്മഹത്യ ചെയ്തത്. തുടർന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് മകളുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്ളത്.

മകള്‍ക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നല്‍കിയിട്ടും അത് മതിയാകില്ലെന്ന് പറഞ്ഞ് അപമാനിച്ചു, ആറ് വർഷത്തെ ദാമ്പത്യത്തില്‍ മാനസികമായി ഉപദ്രവിച്ചു, വിദ്യാഭ്യാസം കുറഞ്ഞത് മാനസിക പീഡനത്തിന് കാരണമായി തുടങ്ങിയ ആരോപണങ്ങളും ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!