KSDLIVENEWS

Real news for everyone

നിയമസഭാ തിരഞ്ഞെടുപ്പ് ജില്ലയിൽ മുന്നൊരുക്കങ്ങൾ: പരിശോധന നടത്തി

SHARE THIS ON

പെരിയ ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കലക്ടർ ഡി.സജിത് ബാബു, ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദങ്ങൾ, സ്ട്രോങ് റൂമുകൾ എന്നിവിടങ്ങളിലെ ഒരുക്കങ്ങൾ പരിശോധിച്ചു. കാസർകോട് ഗവ.കോളജ്, കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂൾ, പെരിയ ഗവ.പോളിടെക്നിക് കോളജ്, പടന്നക്കാട് നെഹ്റു കോളജ്, തൃക്കരിപ്പൂർ ഗവ.പോളിടെക്നിക് കോളജ് എന്നിവിടങ്ങൾ സന്ദർശിച്ച് സംഘം ഒരുക്കങ്ങൾ വിലയിരുത്തി. ‌എഎസ്പി പ്രജീഷ് തോട്ടത്തിൽ, കാസർകോട് ഡിവൈഎസ്പി പി.പി.സദാനന്ദൻ, നിയമസഭാ മണ്ഡലം വരണാധികാരികൾ, തഹസിൽദാർമാർ എന്നിവരും കലക്ടറോടൊപ്പം സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!