ഭെൽ ഇ.എം.എൽ. സത്യാഗ്രഹം ഒന്നര മാസം പിന്നിട്ടു

കാസർകോട്: ജീവനും ജീവിതവും കൈവിട്ടുപോവാതിരിക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെൽ ഇ.എം.എൽ. കമ്പനി ജീവനക്കാർ നടത്തുന്ന സത്യാഗ്രഹ സമരം ഒന്നരമാസം കടന്നു. കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹമാണ് ഒന്നരമാസമായി നിരവധി സമരങ്ങൾക്ക് സാക്ഷിയായ ഒപ്പുമരച്ചുവട്ടിൽ നടക്കുന്നത്.
സമരത്തിന്റെ നാൽപത്തിനാലാം ദിനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനംചെയ്തു. വി.പവിത്രൻ അധ്യക്ഷനായിരുന്നു. സി.അബ്ദുൾ റഷീദ്, പ്രദീപ് നാരായണൻ, ശ്രീജിത് മഞ്ചക്കൽ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

