KSDLIVENEWS

Real news for everyone

എലിവിഷം കലർന്ന ഐസ്ക്രീം കഴിച്ച് രണ്ട് മരണം : യുവതിയെ റിമാന്റ് ചെയ്ത് സെൻട്രൽ ജയിലിലടച്ചു

SHARE THIS ON

കാഞ്ഞങ്ങാട് : എലിവിഷം കലർത്തിയ ഐസ്ക്രീം കഴിച്ച് മകനും സഹോദരിയും മരിച്ച കേസിൽ അറസ്റ്റിലായ യുവതിയെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റ് ചെയ്തു . അജാനൂർ , കടപ്പുറത്തെ മഹേഷിന്റെ ഭാര്യ വർഷ ( 28 ) യെയാണ് ഹൊസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ( ഒന്ന് ) റിമാന്റ് ചെയ്തത് . പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി . ഐക്രീമിൽ എലിവിഷം ചേർത്ത് കഴിച്ച് അവശ നിലയിലായിരുന്ന വർഷ ഏതാനും ദിവസം കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ആശുപത്രി വിട്ട ശേഷമാണ് അറസ്റ്റ് . മേശപ്പുറത്ത് അശ്രദ്ധയോടെ ബാക്കിവെച്ച ഐസ്ക്രീം കഴിച്ച് വർഷയുടെ മകൻ അദൈ്വതും സഹോദരി ദൃശ്യയും ആണ് മരിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!