KSDLIVENEWS

Real news for everyone

ശിവകാശിയിലെ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

SHARE THIS ON

ചെന്നൈ: ശിവകാശിയിലെ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

കാളയാർകുറിച്ചിയിലെ പടക്ക നിർമാണശാലയിൽ വ്യാഴാഴ്ച വൈകീട്ടോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടം നടന്ന ഉടൻ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന കൂടുതൽ പൊട്ടിത്തെറി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.

രണ്ടാഴ്ച മുമ്പ് ശിവകാശിയിലെ സാത്തൂരിലെ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 23 പേർ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!