ഇഎംസിസി: ധാരണാപത്രം റദ്ദാക്കിയത് ജനങ്ങള്‍ തെറ്റിദ്ധരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍- മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇഎംസിസി കമ്പനിയുമായി സർക്കാർ കരാറിൽ ഏർപ്പെട്ടുവെന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകളുടെ പിൻബലമില്ലാതെ ഇത്തരം ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിക്കുമ്പോൾ ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. അതിനാലാണ് ധാരണാപത്രം റദ്ദാക്കാൻ സർക്കാർ തയ്യാറായത്. പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുടെ ഒരു കണികയും ബാക്കിവെക്കില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അസൻഡ് കേരള 2020ൽ 117 താൽപര്യ പത്രങ്ങളും 34 ധാരണപത്രങ്ങളും സംരഭകരുമായി സർക്കാർ ഒപ്പുവെച്ചിട്ടുണ്ട്. കേരളത്തിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ള സംരഭകരുമായുള്ള സ്റ്റാന്റേഡ് ധാരണാപത്രമാണ് ഒപ്പുവെച്ചത്. അതിൽ സർക്കാർ നയങ്ങൾക്കും ചട്ടങ്ങൾക്കും നിയന്ത്രണങ്ങൾക്കു അടിസ്ഥാനമായ പ്രോത്സാഹനം നൽകുമെന്നാണ് പറഞ്ഞിട്ടുള്ളത്. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കോർപ്പറേറ്റുകളെ അനുവദിക്കില്ലെന്നതാണ് സർക്കാരിന്റെ ഫിഷറീസ് നയം. നയങ്ങൾ അടിസ്ഥാനമായ പിന്തുണയും പ്രോത്സാഹനവുമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഇതിന് വിരുദ്ധമായ കാര്യത്തിന് പിന്തുണ നൽകില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
കേരള ഷിപ്പിങ് ഇൻലാൻഡ് നാവിഗേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 400 യാനങ്ങളും 5 മദർ വെസ്സലുകളും ലഭ്യമാക്കാനുള്ള ധാരണാപത്രം 2021 ഫെബ്രുവരി 2നാണ് ഇഎംസിസിയുമായി ഒപ്പുവെക്കുന്നത്. ഇക്കാര്യം വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയേയോ സർക്കാരിനേയോ അറിയിച്ചിരുന്നില്ല. അസൻഡ് കേരളയിലെ ധാരണാപത്രത്തെക്കുറിച്ചുള്ള പരാമർശം ഈ ധാരണാപത്രത്തിലുണ്ട്. സർക്കാരിനെ അറിയിക്കാതെ ഇത്തരത്തിൽ KSINC എംഡി ഇഎംസിസിയമായി ഒപ്പുവെച്ച ധാരണാപത്രം സർക്കാരിന്റെ ഫിഷറീസ് നയത്തിന് വിരുദ്ധമാണ്. അഈ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടന�

