KSDLIVENEWS

Real news for everyone

കേരള രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ച്‌ 18 മുതല്‍

SHARE THIS ON

ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ച്‌ 18 മുതല്‍ 25 വരെ നടക്കും. ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ മുതല്‍ ആരംഭിക്കും.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ 5,000 പാസുകളാണ് ഇത്തവണ വിതരണം ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാളെ രാവിലെ 10 മണി മുതല്‍ www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താം. ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്കും ഓഫ്‌ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു.മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഉള്‍പെടുത്തി ഏപ്രിലില്‍ കൊച്ചിയില്‍ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു

മാര്‍ച്ച്‌ 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. എട്ടു ദിവസത്തെ മേളയില്‍ 14 തിയറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള മേളയില്‍ റെട്രോസ്പെക്റ്റീവ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!