‘ഡോണൾഡ് ട്രംപിനെ വധിക്കും’: പുത്തന്‍ മിസൈല്‍ വികസിപ്പിച്ചതിനു പിന്നാലെ ഇറാന്റെ മുന്നറിയിപ്പ്

“ദുബായ്∙ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് ഇറാന്. ഇറാന്റെ റെവലൂഷനറി ഗാർഡ്സ് ഏറോസ്പേസ് ഫോഴ്സ് തലവൻ അമീറലി ഹാജിസാദെ ആണ് മുതിർന്ന ഇറാൻ കമാൻഡറെ വധിച്ചതിന്റെ പ്രതികാരമായി ട്രംപിനെതിരെ വധഭീഷണി ഉയർത്തിയിരിക്കുന്നത്. 1650 കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂയിസ് മിസൈൽ ഇറാൻ വികസിപ്പിച്ചിട്ടുണ്ടെന്നും ഔദ്യോഗിക മാധ്യമത്തോട് സംസാരിക്കവെ ഹാജിസാദെ പറഞ്ഞു. പാവെ ക്രൂയിസ് മിസൈൽ എന്നാണ് ഇതിന്റെ പേര്. 2020ൽ യുഎസിന്റെ ഡ്രോൺ ആക്രമണത്തിൽ ബഗ്ദാദിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചോദിക്കുകയാണ് ഇറാന്റെ ലക്ഷ്യം. ട്രംപ്, മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ തുടങ്ങിയവർ ഉൾപ്പെടെ സുലൈമാനിയെ കൊല്ലാൻ ഉത്തരവിട്ട സൈനിക കമാൻഡർമാരെയും കൊല്ലുമെന്നും ടിവിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, പുതിയ മിസൈൽ പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്ക ഉയർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റഷ്യ യുക്രെയ്നിൽ ഇറാന്റെ ആയുധങ്ങളും ഉപയോഗിക്കുന്നുണ്ട്. യുഎസിനെ എതിർക്കുന്നതിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുന്നതിൽ ഇറാൻ കാര്യമായി ശ്രദ്ധ പുലർത്തുന്നുണ്ട്”

