KSDLIVENEWS

Real news for everyone

യൂത്ത് കൗൺസിൽ സമാപിച്ചു ജില്ലാ എസ്.വൈ.എസിന് പുതിയ നേതൃത്വം

SHARE THIS ON

കാസറഗോഡ്: സമസ്ത കേരള സുന്നീ യുവജന സംഘം (എസ്‌ വൈ എസ്‌)
കാസറഗോഡ് ജില്ലാ യൂത്ത് കൗൺസിൽ  മഞ്ചേശ്വരം മള്ഹർ ക്യാമ്പസിൽ സമാപിച്ചു. ജില്ലയിൽ 399 യൂണിറ്റ് 52 സർക്കിളുകൾ 9 സോണുകളിൽ പുനഃ സംഘടന പൂർത്തീകരിച്ചാണ് ജില്ലാ യൂത്ത് കൗൺസിൽ നടന്നത് ഇതോടെ ജില്ലയിൽ ധാർമിക യവ്വനത്തിന്റെ സമര സാക്ഷ്യം എന്ന പ്രമേയത്തിൽ നടന്ന അംഗത്വ കാല ക്യാമ്പയിൻ സമാപിച്ചു .കട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫിയുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ സെക്രട്ടറി മൊയ്‌ദു സഅദി ചേരൂർ യൂത്ത് കൗൺസിൽ ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ അബ്ദുൽ സലാം മുസ്‌ലിയാർ ദേവർശോല വിഷയാവതരണം നടത്തി
സംഗമത്തിന്ന് മുന്നോടിയായി സയ്യിദ്
ഉമറുൽ ഫാറൂഖ് അൽബുഖാരി പൊസോട്ട് തങ്ങളുടെ മഖാം സിയാറത്തിന്ന്  സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം നേതൃത്വം നൽകി.

മുഹമ്മദ് സഖാഫി പാത്തൂർ പതാക ഉയർത്തി.
തുടർന്ന് പൊതു റിപ്പോർട്ട് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ദർബാർകട്ടയും സാമ്പത്തിക റിപ്പോർട്ട് ജില്ലാ ഫിനാൻസ് സെക്രട്ടറി മൂസ സഖാഫി കളത്തൂരും അവതരിപ്പിച്ചു ഓർഗനൈസേഷൻ,ദഅവാ, സാമൂഹികം, സാന്ത്വനം, സാംസ്കാരികം റിപ്പോർട്ടുകൾ   യഥാക്രമം താജുദ്ദീൻ സുബൈക്കട്ട , അബ്ദുൽ റഹ്‌മാൻ സഖാഫി ചിപ്പാർ, മുഹമ്മദ് സഖാഫി തൊക്കെ, അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്,  ശിഹാബുദ്ദീൻ പാണത്തൂർ അവതരിപ്പിച്ചു
സിദ്ദീഖ്  സഖാഫി ബായാർ, അബൂബക്കർ കാമിൽ സഖാഫി, അബ്ദുൽ ജലീൽ സഖാഫി മാവിലാടം തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി ഉച്ചക്ക് ശേഷം നടന്ന  കൗൺസിൽ നടപടികൾക്ക് എസ്‌ വൈ എസ്‌ സംസ്ഥാന സെക്രട്ടറി അബ്ദുൽ റഷീദ് നരിക്കോട് ‌നേതൃത്വം നൽകി, എസ്‌ എസ് എഫ് കേരള പ്രസിഡണ്ട് സയ്യിദ് മുനീറുൽ അഹ്ദൽ 2025 -26 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ മൂസൽ മദനി തലക്കി എസ്‌ എം എ ജില്ലാ സെക്രട്ടരി അബ്ദുൽ റഹ്‌മാൻ അഹ്‌സനി എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡണ്ട് റഈസ് മുഈനി  അഭിവാദ്യം ചെയ്തു
പുതിയ ഭാരവാഹികൾ
സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം(പ്രസിഡണ്ട്)
സിദ്ദീഖ് സഖാഫി ആവളം( ജനറൽ സെക്രട്ടറി) താജുദ്ദീൻ സുബ്ബയ്ക്കട്ടെ(ഫിനാൻസ് സെക്രട്ടറി)
സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ, അബ്ദുൽ റഹ്‌മാൻ സഖാഫി ചിപ്പാർ ,റസാഖ് സഖാഫി കോട്ടക്കുന്ന്,
അബ്ദുൽ അസീസ് സഖാഫി മച്ചംപാടി,
ഹാരിസ് ഹിമമി സഖാഫി പരപ്പ ( വൈസ് പ്രസിഡന്റുമാർ )
ശിഹാബ് പാണത്തൂർ, മുനീർ ഏർമാളാം, ഫാറൂഖ് കുബണൂർ, അഹമ്മദ് ഷെറിൻ ഉദുമ, ശകീർ പെട്ടിക്കുണ്ട് (സെക്രട്ടറിമാർ )
യുസുഫ്‌ സഖാഫി കനിയാല, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ,സിദ്ദീഖ് ഹനീഫി പാവൂറടുക്ക, ഹനീഫ് സഅദി കുമ്പോൽ(ക്യാബിനറ്റ് അംഗങ്ങൾ )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!