KSDLIVENEWS

Real news for everyone

മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ്, പലസ്തീനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ നയം പൂര്‍ണ്ണമായി ഉപേക്ഷിച്ചാണ് യാത്രയെന്ന് ആക്ഷേപം

SHARE THIS ON

ദില്ലി: പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദർശനത്തിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ്. പലസ്തീനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ നയം പൂർണ്ണമായി ഉപേക്ഷിച്ചാണ് മോദി ഇസ്രയേലിലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് കുറ്റപ്പെടുത്തി.

ബഞ്ചമിൻ നെതന്യാഹു പലസ്തീനിയൻ പൗരൻമാർക്കെതിരെ അക്രമം തുടരുമ്പോഴാണ് നരേന്ദ്ര മോദി സന്ദർശനത്തിലൂടെ ഇതിന് അംഗീകാരം നല്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

നാളെ ഇസ്രയേലല്‍ എത്തുന്ന പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി പ്രത്യേക ചർച്ച നടത്തും. ഇസ്രയേല്‍ പാർലമെൻറായ നെസ്സെറ്റിനെ പ്രധാമന്ത്രി ഇന്ത്യൻ സമയം രാത്രി എട്ടു മണിക്ക് അഭിസംബോധന ചെയ്യും. വ്യാഴാഴ്ച രണ്ടു രാജ്യങ്ങള്‍ക്കും ഇടയിലെ ഉഭയകക്ഷി ചർച്ച നടക്കും. സൈനിക, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. പ്രത്യേക പലസ്തീൻ രാഷ്ട്രം എന്ന നിലപാട് ചർച്ചകളില്‍ ആവർത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങള്‍ പറഞ്ഞു. ഇറാനില്‍ സംഘർഷ സാധ്യത നിലനില്ക്കുന്നെങ്കിലും പ്രധാനമന്ത്രിയുടെ സന്ദർശനത്തില്‍ മാറ്റമുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!