KSDLIVENEWS

Real news for everyone

ആരോഗ്യമന്ത്രിക്കെതിരായ  കെഎസ്‌യു ആക്രമണം; വധശ്രമത്തിന് കേസെടുത്തു, 5 പേർ അറസ്റ്റിൽ

SHARE THIS ON

കണ്ണൂരിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ കെഎസ്‌യു ആക്രമണത്തിൽ 5 പേരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ ട്വന്റിഫോറിനോട് പറഞ്ഞു. ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. മന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തിൽ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരുക്കേറ്റിരിക്കുന്നത്. കണ്ണൂർ ജില്ലാ ആശുപതിയിലെ ഐസിയുവിൽ ചികിത്സയിലാണ് ഇപ്പോൾ വീണാ ജോർജ്. കണ്ണൂരിൽ ഇന്ന് മന്ത്രിക്ക് നേരെയുണ്ടായത് തുടർച്ചയായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. പരിപാടിയിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം ഉണ്ടായത്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കര്‍ എൻ എം ഷംസീറും ഉണ്ടായിരുന്നു.

മുഖ്യമന്ത്രിയും സിപിഐഎം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി വീണാ ജോർജിനെ സന്ദർശിച്ചു. വനിതാ മന്ത്രിയെ കയ്യേറ്റം ചെയ്തത് ശരിയായില്ലെന്നും മന്ത്രിയോട് UDF മാപ്പ് പറയണമെന്നും സ്പീക്കർ എ എൻ ഷംസീർ പ്രതികരിച്ചു. കോൺഗ്രസിന്റേത് ഹീനമായ രാഷ്ട്രീയമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!