KSDLIVENEWS

Real news for everyone

ഹോളി ആഘോഷം അതിരുവിട്ടു; മുസ്ലീം കുടുംബത്തിന്റെ മേല്‍ കളര്‍ വെള്ളം ഒഴിച്ചത് ജയ്‌ശ്രീറാം വിളിച്ചുകൊണ്ട്; നാല് പേര്‍ പിടിയില്‍

SHARE THIS ON

ലക്നൗ: ആശുപത്രിയില്‍ പോകുകയായിരുന്ന മുസ്ലീം കുടുംബത്തെ ഹോളി ആഘോഷത്തിന്റെ പേരില്‍ അപമാനിച്ച സംഭവത്തില്‍ നാല് പേർ പിടിയില്‍.

മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. സ്‌കൂട്ടറില്‍ ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം ആശുപത്രിയില്‍ പോകുകയായിരുന്നു യുവാവ്. ഇതിനിടയില്‍ പ്രതികള്‍ വണ്ടി തടഞ്ഞ്, കളർ മൂവരുടെയും മുഖത്ത് തേച്ചു. പിന്നാലെ വെള്ളമൊഴിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു സംഘമാളുകള്‍ മുസ്ലീം കുടുംബത്തെ തടയുന്നതും, ജയ് ശ്രീറാമെന്നും, ഹാപ്പി ഹോളിയെന്നും പറഞ്ഞുകൊണ്ട് കളർ വെള്ളം ഒഴിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാക്കി. വീഡിയോ ചർച്ചയായതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!