KSDLIVENEWS

Real news for everyone

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഭാര്യയുടെ കാര്‍ മോഷണംപോയി, തിരഞ്ഞ് പോലീസ്

SHARE THIS ON

ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ പത്‌നി മല്ലിക നഡ്ഡയുടെ ഉടമസ്ഥതയിലുള്ള ആഡംബരകാര്‍ മോഷണം പോയി. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍നിന്ന് മാര്‍ച്ച് 19നാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ മോഷണം പോയത്. സര്‍വീസിന് കൊണ്ടുപോയി തിരികെ കൊണ്ടുവരുന്നതിനിടെയായിരുന്നു മോഷണം നടന്നത്.  ഡ്രൈവര്‍ ജോഗീന്ദറാണ് വാഹനം സര്‍വീസിനായി കൊണ്ടുപോയത്. സര്‍വീസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ജോഗീന്ദര്‍ വാഹനം തന്റെ വീടിന് സമീപം നിര്‍ത്തി. അവിടെ നിന്നാണ് കാര്‍ കടത്തിയത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കും നാല് മണിക്കുമിടയിലായിരുന്നു സംഭവം. സ്ഥലത്തുനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. കാര്‍ ഗുരുഗ്രാം ഭാഗത്തേക്ക് ഓടിച്ചുപോകുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പോലീസ് അറിയിച്ചു. എങ്കിലും ഇതുവരെ വാഹനം കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ഹിമാചല്‍ പ്രദേശിലെ രജിസ്‌ട്രേഷന്‍ നമ്പറാണ് വാഹനത്തിനുള്ളത്. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ കായികമികവ് കണ്ടെത്തി വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത് എന്ന ദേശീയ കായിക ഫെഡറേഷന്റെ അധ്യക്ഷയാണ് മല്ലിക നഡ്ഡ. 1991ലാണ് ജെ.പി. നഡ്ഡയുമായി മല്ലികയുടെ വിവാഹം നടന്നത്. ശാരീരകവും മാനസികവുമായ വെല്ലുവിളി നേരിടുന്ന വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി പ്രവര്‍ത്തിച്ചുപോരുന്ന ചേതന എന്ന സംരംഭത്തിന്റെ സ്ഥാപക എന്ന നിലയിലും മല്ലിക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!