വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരി ക്കെതിരെയുള്ള പോരാട്ടത്തിൽ പ്രാപ്തരാക്കാൻ രക്ഷകർത്താക്കൾക്ക് വലിയ കടമ നിർവഹിക്കാനുണ്ടെന്ന് കാസർഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ

ആരിക്കാടി: വർത്തമാന കാലത്ത് നാടിന്റെ ഏറ്റവും വലിയ വിപത്തായി മാറിയ ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളെയും യുവാക്കളെയും ബോധവൽകരിക്കുന്നതിൽ രക്ഷകർത്താക്കൾക്ക് വലിയ പങ്ക് നിർവഹിക്കാൻ ഉണ്ടെന്ന് കാസർഗോഡ് ഡിവൈഎസ് സുനിൽകുമാർ അഭിപ്രായപ്പെട്ടു.
40 വയസ്സിനു മുകളിൽ ഉള്ളവരുടെ അണ്ടർ ആം ക്രികറ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സും ഇഫ്താർ സ്നേഹവിരുന്ന് ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
നാടുകളിലെ മത സാമൂഹിക സാംസ്കാരിക സന്നദ്ധ സേവനരംഗത്തുള്ള സംഘടനകളും പൊതുജനങ്ങളും ലഹരി നിർമാർജനം ചെയ്യാനുള്ള ദൗത്യത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയാൽ മാത്രമേ സമൂഹ മനസ്സാക്ഷിയെ കാർന്നുതിന്നുന്ന ഈ വിപത്തിൽ നിന്നും മോചനം നേടാൻ കഴിയൂ എന്നും അദ്ധേഹം ഓർമിപ്പിച്ചു.
ആരിക്കാടി കെ പി റിസോർട്ടിൽ വച്ച് നടന്ന സംഗമത്തിൽ പ്രസിഡണ്ട് റഹ്മാൻ ബേക്കൂർ അദ്ധ്യക്ഷത വഹിച്ചു.
കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനും കമ്മിറ്റി അംഗവുമായ അഷ്റഫ് കർള സ്വാഗതംപറഞ്ഞു.
പ്രമുഖ പ്രഭാഷകൻ ഉസ്താദ് ജുനൈദ് ഫൈസി ബോധവൽക്കരണ പ്രഭാഷണം നടത്തി.
സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരായ എകെ ആരിഫ്, സി എ സുബൈർ, സുകുമാരൻ കുതിരപ്പടി, അൻവർ ഹുസൈൻ ആരിക്കാടി, കെ പി മുനീർ, പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
സിദ്ദിഖ് ലോഗി, മുഹമ്മദ് കാക്ക, റഷീദ് കർള തുടങ്ങിയവർ നേതൃത്വം നൽകി.
നൂറുകണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു.
ജലീൽ അടുക്ക നന്ദി പറഞ്ഞു.

