കല്ലക്കട്ട മജ്മഅ് പ്രാർത്ഥനാ സമ്മേളനം 27 ന്

വിദ്യനഗർ: വിശുദ്ധ റമളാനിൽ വിശ്വാസികൾ ലൈലത്തുൽ ഖദർ പ്രതീക്ഷിക്കുന്ന 27 ആം രാവിൽ ജില്ലയിലെ ഏറ്റവും വലിയ ആത്മിയ സംഗമം മജ്മഅ് കാമ്പസിൽ മാർച്ച് 27 ന് നടക്കും.
രാവിലെ 10 മണിക്ക് സിയാറത്ത് നടക്കും. തുടർന്ന് സ്വാഗതം സംഘം ചെയർമാൻ അബുൽ ഖാദർ മദനി പള്ളംങ്കോട് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും . സമൂഹ നോമ്പുതുറ , ബുർദ മജ്‌ലിസ്, അസ്മാഉൽ ഹുസ്ന, സലാത്തുൽ അവ്വാബിൻ ‘തറാവിഹ് വിത്റ് നിസ്കാരം, തൗബ മജ്ലിസ്’ ഉൽബോധനം, കൂട്ടു പ്രാർത്ഥന, സമാപന സമ്മേളനം നടക്കും. ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, അബ്ദുൽ റഷീദ് സൈനി കക്കിഞ്ച, കൊല്ലംപാടി അബ്ദുൽ ഖാദർ സഅദി തുടങ്ങിയവർ ഉൽബോധനം നടത്തും.
സാദാത്തുക്കളും പണ്ഡിതന്മാരും സംബന്ധിക്കും, സമാപന കൂട്ടു പ്രാർത്ഥനക്ക് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ നേതൃത്വം നൽകും ആയിരങ്ങൾക്കുള്ള നോമ്പ് തുറ സൗകര്യം ഒരുക്കും. സമാപന കൂട്ടു പ്രാർത്ഥനക്ക് ശേഷം അത്താഴ വിതരണത്തോടെ സമ്മേളനം സമാപിക്കും

