KSDLIVENEWS

Real news for everyone

സഭയ്ക്ക് പുതിയ നാഥന്‍: എം.ബി രാജേഷ് സ്പീക്കര്‍

SHARE THIS ON

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകൾ എം ബി രാജേഷിന് ലഭിച്ചപ്പോൾ എതിർസ്ഥാനാർഥിയായി മത്സരിച്ച പി.സി വിഷ്ണുനാഥിന് 40 വോട്ട് മാത്രമാണ് ലഭിച്ചത്.

ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേർന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.

രാവിലെ പ്രോടേം സ്പീക്കറുടെ നേതൃത്വത്തിൽ നടന്ന വോട്ടെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.

തൃത്താലയിൽനിന്നുള്ള എം.എൽ.എയാണ് രാജേഷ്. സ്പീക്കർ തിരഞ്ഞെടുപ്പിനുശേഷം പിരിയുന്ന സഭ ഗവർണറുടെ നയപ്രഖ്യാപനത്തിനായി 28-ന് ചേരും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!