മഞ്ചേശ്വരം സർക്കാർ ആശുപത്രി മാലിന്യ മുക്തമാക്കി എസ് ഡി പി ഐ

മഞ്ചേശ്വരം: പഞ്ചായത്തിലെ പ്രധാന പൊതു ആരോഗ്യ കേന്ദ്രമായ മഞ്ചേശ്വരം സർക്കാർ ആശുപത്രിയിൽ ദിവസവും കോവിഡ് രോഗികളടക്കം നിരവധി പേരുകളാണ് ചികിത്സക്കായി എത്തുന്നത്. മഴക്കാലത്തിനു മുൻപുള്ള ശുചീകരണം ബന്ധപ്പെട്ട വകുപ്പിൽനിന്നും പഞ്ചായത്തിന്ടെ ഭാഗത്ത്നിന്നും നടക്കാത്തത് വീഴ്ചയാണ്. മഴയും മാലിന്യവും ചേരുന്നതു പകർച്ചവ്യാധികൾക്കുള്ള സാധ്യതകൾ കൂടുതലാകുമെന്നതിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം സർക്കാർ ആശുപത്രി വളപ്പിലെ കെട്ടികിടക്കുന്ന മലിന ജലം , കുന്നു കൂടിയ കാടുകൾ , പ്ലാസ്റ്റിക് , ഓടകളിലെ മാലിന്യങ്ങളെലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച് എസ് ഡി പി ഐ മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണവും പകർച്ചവ്യാധി പ്രധിരോധ പ്രവർത്തനവും നടന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻ ഹമീദ് ഹൊസങ്കടി , എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് ബഡാജെ ,സുബൈർ മഞ്ചേശ്വരം , സിദീഖ് ഹൊസങ്കടി, നിഷാദ് , ഹസ്സർ എന്നിവർ നേതൃത്വം നൽകി.
#Manjeshwar
#Govt Hospital
#Cleaning
#SDPI
https://m.facebook.com/story.php?story_fbid=4049659755128413&id=737414553019633