KSDLIVENEWS

Real news for everyone

ഒമാനില്‍ 810 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 10 മരണം

SHARE THIS ON

മസ്‍കത്ത്: ഒമാനില്‍ 810 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 കൊവിഡ് മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 285 പേര്‍ രോഗമുക്തരായി.

ഒമാനില്‍ ഇതുവരെ 2,12,038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,95,720 പേര്‍ രോഗമുക്തരാവുകയും 2284 പേര്‍ മരണപ്പെടുകയും ചെയ്‍തു. നിലവില്‍ 92.3 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 108 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 709 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 243 പേരുടെ നില ഗുരുതരമാണ്. ഇവര്‍  തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!