സൗജന്യ വാക്സിന്: മോദിക്ക് നന്ദി രേഖപ്പെടുത്തി ബാങ്കിലും എ.ടി.എമ്മിലും പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്

തൃശൂര്‍ : കോവിഡ് വാക്സിന് സൗജന്യമായി നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും എ.ടി.എം കൗണ്ടറുകളിലും പ്രാദേശിക ഭാഷകളില്‍ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ് നല്‍കിയത്.
എന്നാല്‍, ഇതിനെതിരെ ബാങ്കിങ് മേഖലയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. വാക്സിന് വിതരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സര്‍ക്കാരിന്റെ കടമയാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ പറയുന്നത്.
മഹാമാരിക്കെതിരെ എല്ലാ കാലത്തും സൗജന്യ വാക്സിന് നല്കുന്ന നയമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.