മുംബൈയില്‍ 2000 പേര്‍ക്ക് വ്യാജ വാക്‌സിന്‍ നല്‍കി; കൊല്‍ക്കത്തയില്‍ 500 പേര്‍ക്കും

മുംബൈ: മുംബൈയിലും കൊൽക്കത്തയിലും വ്യാജ കോവിഡ് വാക്സിൻ നൽകി നടന്നത് വൻതട്ടിപ്പ്. മുംബൈയിൽ 2000ത്തോളം പേരും കൊൽക്കത്തയിൽ 500 പേരും വ്യാജ വാക്സിൻ കുത്തിവെപ്പിന് വിധേയരായി. വികലാംഗകർ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിൽ ഉൾപ്പെടും. Petrol@100 പെട്രോളിനെ പേടിച്ച് ഡീസല്‍ കാറിലേക്ക്; ഇനി മാറ്റം ഇലക്ട്രിക്കിലേക്ക്: ലാഭമോ നഷ്ടമോ? | Read more വ്യാജ വാക്സിനേഷൻ ക്യാമ്പ് നടത്തി കോവിഡ് വാക്സിനാണെന്ന് ധരിപ്പിച്ച് ആളുകളിൽ കുത്തിവെച്ചത് ഉപ്പു വെള്ളമായിരിക്കാമെന്ന് മുംബൈ പോലീസ് പറഞ്ഞു. കേസിൽ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 10 പേർ മുംബൈയിൽ അറസ്റ്റിലായി. പിടിയിലായ തട്ടിപ്പു സംഘത്തിൽ നിന്ന് 12.4 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം മുംബൈയിൽ എട്ട് വാക്സിനേഷൻ ക്യാമ്പുകൾ കൂടി സംഘടിപ്പിച്ചിട്ടുണ്ടെന്നും ജോയിന്റ് കമ്മീഷണർ വിശ്വാസ് പട്ടീൽ പറഞ്ഞു. Kerala ഇന്ന് 11,546 പേര്‍ക്ക് കോവിഡ്, 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ശതമാനം | Read more കൊൽക്കത്തയിൽ വ്യാജ വാക്സിൻ സ്വീകരിച്ച 500 പേരിൽ 250ഓളം പേർ വികലാംഗകരും ട്രാൻസ്ജെൻഡറുകളുമാണ്. തട്ടിപ്പ് നടത്തിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ കോവിഷീൽഡ് സ്റ്റിക്കർ ഒട്ടിച്ച വാക്സിൻ ബോട്ടിലുകളാണ് തട്ടിപ്പുകാരിൽ നിന്ന് പിടിച്ചെടുത്തതെന്നും കൊൽക്കത്ത പോലീസ് അറിയിച്ചു.