KSDLIVENEWS

Real news for everyone

ജ്വല്ലറി ഉടമയില്‍നിന്ന് 14 ലക്ഷം തട്ടി; നാലംഗ സംഘം പിടിയില്

SHARE THIS ON

മട്ടന്നൂര്‍: ബാങ്കിൽ പണയംവെച്ച സ്വർണം തിരിച്ചെടുക്കാനെന്ന വ്യാജേന ജ്വല്ലറി ഉടമയില്‍നിന്ന് 14 ലക്ഷം തട്ടിയ ദമ്പതികൾ ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ. കണ്ണൂരിലെ ജ്വല്ലറി ഉടമ കീഴ്ത്തള്ളി പി.വി. ദിനേശന്റെ കൈയില്‍നിന്ന് പണം തട്ടിയെടുത്ത സംഘത്തെയാണ് മട്ടന്നൂര്‍ സി.ഐ ബി.എസ്. സജന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പഴശ്ശി ഡാമിന് സമീപം കെ. റസാഖ് (38), ഉളിയില്‍ സ്വദേശി പി.കെ. റഫീഖ് (39), ഭാര്യ റഹിയാനത്ത് (33), പുതിയങ്ങാടി സ്വദേശി അഷ്റഫ് എന്ന മുഹമ്മദ് റാഫി (60) എന്നിവരാണ് പിടിയിലായത്.

മ​ട്ട​ന്നൂ​രി​ലെ ഒ​രു ബാ​ങ്കി​ല്‍ പ​ണ​യം​വെ​ച്ച സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞാ​ണ് സം​ഘാം​ഗ​മാ​യ റ​ഹി​യാ​ന​ത്ത് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ജ്വ​ല്ല​റി​യു​ട​മ​യെ സ​മീ​പി​ച്ച​ത്. തി​രി​ച്ചെ​ടു​ക്കു​ന്ന സ്വ​ർ​ണം ജ്വ​ല്ല​റി​യി​ൽ വി​ൽ​ക്കാ​മെ​ന്ന ധാ​ര​ണ​യി​ൽ 14 ല​ക്ഷം രൂ​പ ജ്വ​ല്ല​റി​യു​ട​മ യു​വ​തി​ക്ക് ന​ൽ​കി.

ആ​ദ്യം 15 ല​ക്ഷം രൂ​പ വേ​ണ​മെ​ന്ന് പ​റ​യു​ക​യും പ​ണം ല​ഭി​ച്ച​ശേ​ഷം 14 ല​ക്ഷം മ​തി എ​ന്നു പ​റ​ഞ്ഞ് ഒ​രു​ല​ക്ഷം രൂ​പ തി​രി​ച്ചു ന​ല്‍കി വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കു​ക​യും​ ചെ​യ്തു. ഈ ​തു​ക​യു​മാ​യി യു​വ​തി ബാ​ങ്കി​ലേ​ക്ക് പോ​യി. പി​ന്നാ​ലെ വ​ന്ന ജ്വ​ല്ല​റി​യു​ട​മ​യോ​ട് ബ​ന്ധു​ക്ക​ൾ ബാ​ങ്കി​ന​ക​ത്തു​ണ്ടെ​ന്നും പു​റ​ത്തു​നി​ന്നാ​ൽ മ​തി​യെ​ന്നും നി​ർ​ദേ​ശി​ച്ചു.

ഒ​റ്റ​നോ​ട്ട​ത്തി​ൽ പ​റ​ഞ്ഞ​തെ​ല്ലാം ശ​രി​യെ​ന്ന് വി​ശ്വ​സി​ച്ച് ബാ​ങ്കി​നു​മു​ന്നി​ൽ ജ്വ​ല്ല​റി​യു​ട​മ കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് സം​ഘം പ​ല​വ​ഴി​ക്ക് ഇ​റ​ങ്ങി​പ്പോ​യ​ത്. ഇ​ങ്ങ​നെ​യാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം ജ്വ​ല്ല​റി​യു​ട​മ അ​റി​യു​ന്ന​ത്.

പ​ർ​ദ ധ​രി​ച്ച് മു​ഖം മ​റ​ച്ച​ശേ​ഷം പ​ണം കൈ​പ്പ​റ്റി ബാ​ങ്കി​ലേ​ക്ക് ക​യ​റു​ക​യും വേ​ഷം മാ​റി മ​റ്റു വ​ഴി​ക​ളി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ക​യു​മാ​ണ് ഇ​വ​രു​ടെ രീ​തി. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ സം​ഘ​ത്തി​ലെ ഒ​രാ​ളെ ശ​നി​യാ​ഴ്ച രാ​ത്രി പി​ടി​കൂ​ടി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യോ​ടെ മ​റ്റു​ള്ള​വ​രെ​യും പി​ടി​കൂ​ടി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് 24 മ​ണി​ക്കൂ​റി​ന​ക​മാ​ണ് എ​ല്ലാ​വ​രും പി​ടി​യി​ലാ​യ​ത്.

ഇ​വ​ര്‍ ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളി​ല്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ നി​ര​വ​ധി ക​ബ​ളി​പ്പി​ക്ക​ല്‍ ന​ട​ത്തി​യ​താ​യി പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​തി​നാ​യി പ്ര​ത്യേ​ക മൊ​ബൈ​ല്‍ ഫോ​ണും വാ​ട്സ്ആ​പ് ന​മ്പ​റും പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി സി.​ഐ വ്യ​ക്ത​മാ​ക്കി.

സി.ഐയോടൊപ്പം എസ്.ഐമാരായ സിദ്ദീഖ്, അനീഷ്‌കുമാര്‍, എ.എസ്.ഐമാരായ പ്രദീപന്‍, സുനില്‍കുമാര്‍, സി.പി.ഒമാരായ സിറാജുദ്ദീന്‍, രഗനീഷ്, സവിത, ജോമോന്‍ എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!