രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ തീരുമാനം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാകും. ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യ
യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ, വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. പിന്നീട്, വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരാൻ തീരുമാനിക്കുകയായിരുന്നു.

