സ്ഥിതി ഗുരുതരം : ചെങ്കള 4 വാർഡ് കല്യാണത്തിൽ പങ്കെടുത്തവർ ഉടൻ ക്വറന്റൈൻ പോകണമെന്ന് ഉത്തരവിട്ട് ജില്ലാ കളക്ടർ. കോവിഡ് മാനദണ്ഡം പാലിക്കാതെ നടന്ന വിവാഹ ചടങ്ങിന് കേസെടുക്കാനും നിർദ്ദേശം
കാസറഗോഡ് : ചെങ്കള പഞ്ചായത്ത് നാലാം വാർഡിൽ കഴിഞ്ഞ ജൂലൈ 17 ന് നടന്ന കല്യാണത്തിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വരനും വധുവിനും കോവിഡ് പോസറ്റീവ്. ആന്റിജൻ റടെസ്റ്റിലൂടെയാണ് റിപ്പോർട് പുറത്ത് വന്നത്. കല്യാണത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തിൽ ക്വറന്റൈൻ പോകാനും, ആരോഗ്യ പ്രശ്നങ്ങൾ കാണിക്കിന്നവർ ഉടൻ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും ജില്ല കളക്ടർ.ഡി. സജിത്ത് ബാബു അറിയുച്ചു. കോവിഡ് 19 വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ ഇത്തരം ആൾക്കൂട്ടങ്ങൾ പങ്കെടുക്കുന്ന പരിപാടികൾ ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിക്കാതെ നടന്ന ചടങ്ങിന് കേസെടുക്കാനും കളക്ടർ ഉത്തരിവിട്ടു .കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇതിന് നടപടി സ്വീകരിക്കും. രണ്ടുവര്‍ഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാനാണ് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പൊലീസിന് നിര്‍ദ്ദേശം നല്‍കിയത് . ഇന്നു തന്നെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.