പുരുഷന്മാരുടെ വ്യക്തിഗത മെഡ്ലെയില് ഇരട്ട മെഡലുമായി യു.എഎസ്.എ, വനിതാ വിഭാഗത്തില്‍ ജപ്പാന് സ്വര്‍ണം

ടോക്യോ: ഒളിമ്പിക്സിൽ ഞായറാഴ്ച നടന്ന പുരുഷൻമാരുടെ 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ ഇരട്ട മെഡലുമായി യു.എസ്.എ.
യു.എസ്.എയുടെ ചേസ് കാലിസ് (4:09.42) സ്വർണം നേടിയപ്പോൾ അവരുടെ തന്നെ ജേ ലിതെർലാൻഡ് (4:10.28) വെള്ളി മെഡൽ കരസ്ഥമാക്കി. ഓസ്ട്രേലിയയുടെ ബ്രെണ്ടൻ സ്മിത്തിനാണ് (4:10.38) വെങ്കലം.
അതേസമയം വനിതകളുടെ 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ ജപ്പാന്റെ യുയി ഒഹാഷി (4:32.08) സ്വർണം നേടി. യു.എസ്.എയുടെ എമ്മ വെയാന്റിനാണ് (4:32.76) വെള്ളി. യു.എസ്.എയുടെ തന്നെ ഹാലി ഫ്ളികിംഗർ (4:34.90) വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 4×400 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ഓസ്ട്രേലിയ ലോക റെക്കോഡോടെ സ്വർണം നേടി. 3:29.69 സമയത്തിലാണ് ഓസ്ട്രേലിയ ഫിനിഷ് ചെയ്തത്. 2018 ഏപ്രിലിൽ ഗോൾഡ് കോസ്റ്റിൽ ഓസ്ട്രേലിയയുടെ തന്നെ 3:30.05 സമയമെന്ന റെക്കോഡാണ് ടോക്യോയിൽ ഇത്തവണ അവർക്ക് വഴിമാറിയത്.
ഈയിനത്തിൽ കാനഡ (3:32.78) വെള്ളിയും യു.എസ്.എ (3:32.81) വെങ്കലവും നേടി.
പുരുഷൻമാരുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ ടുണീഷ്യയുടെ അഹമ്മദ് ഹഫ്നവോയി സ്വർണം നേടി. 3:43.36 സമയത്തിലാണ് താരം ഫിനിഷ് ചെയ്തത്. ഓസ്ട്രേലിയയുടെ ജാക്ക് മഗ്ലോഗ്ലിൻ (3:43.52) വെള്ളി നേടി. യു.എസ്.എയുടെ കൈറൻ സ്മിത്തിനാണ് (3:43.94) വെങ്കലം.

