KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേർക്ക് കോവിഡ്, 535 മരണം; നിലവിൽ ചികിത്സയിലുള്ളർ 4,08,212 പേർ

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 39,742 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 3,05,43,138 ആയി. നിലവില്‍ 4,08,212 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. കോവിഡ് മൂലം ആകെ മരിച്ചത് 4,20,551 പേര്‍.

ഇതുവരെ 43,31,50,864 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ കേരളത്തില്‍ 18,000ത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 51 ദിവസത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!