KSDLIVENEWS

Real news for everyone

ബാഗേജ് നയത്തില്‍ മാറ്റം വരുത്തി ഗള്‍ഫ് എയര്‍ ; എല്ലാ ടിക്കറ്റിലും 46 കിലോ ഇല്ല

SHARE THIS ON

മനാമ: ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകളിലെ ബാഗേജ് നയത്തില്‍ ഗള്‍ഫ് എയര്‍ മാറ്റം വരുത്തി.

നിലവിലുള്ള 46 കിലോ ലഗേജ് ഇനി എല്ലാ ടിക്കറ്റുകളിലും അനുവദിക്കില്ല. പുതുതായി ഫെയര്‍ ബ്രാൻഡ് എന്ന കാറ്റഗറിക്കു കീഴിലായി ലൈറ്റ്സ് (എല്‍ഐടി), സ്മാര്‍ട്ട് (എസ്‌എംആര്‍), ഫ്ളെക്സി (എഫ്‌എല്‍എക്സ്) എന്നിങ്ങനെ മൂന്നുതരം ടിക്കറ്റുകളുണ്ടാകും.

എല്‍ഐടി ടിക്കറ്റില്‍ 32 കിലോയുടെ ഒരു ലഗേജ് മാത്രം. സ്മാര്‍ട്ടിലും ഫ്ളെക്സിയിലും പഴയതുപോലെ 23 കിലോ വീതമുള്ള രണ്ട് ലഗേജ് അനുവദിക്കും. പുതിയ നയം ആഗസ്ത് 15ന് നിലവില്‍ വരും. ആഗസ്ത് 15ന് മുമ്ബെടുത്ത ടിക്കറ്റിന് ഇത് ബാധകമായിരിക്കില്ലെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!